കുവൈത്ത് സിറ്റി : കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച് കുവൈത്ത്. PCR പരിശോധനകളുടെ നിരക്ക് 14 ദിനാറാക്കിയാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. നേരത്തെ കുവൈറ്റില്‍ PCR ടെസ്റ്റുകള്‍ക്ക് 17 ദിനാറാണ് ഈടാക്കിയിരുന്നത്. ആന്റിബോഡി പരിശോധനകള്‍ക്ക് 12 ദിനാറാണ് ഈടാക്കിയിരുന്നത്. ആന്റിബോഡി ടെസ്റ്റുകളുടെ നിരക്ക് 3 ദിനാറാക്കുന്നതിനും കുവൈറ്റ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനത്തില്‍ കുറവ് നേരിടുന്നതും, പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതും കണക്കിലെടുത്താണ് പരിശോധനാ നിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനമെന്നാണ് മാധ്യമങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.