ദേശിയ ദിനാഘോഷം; കുവൈത്തിൽ ഡ്രോൺ നിരോധിച്ചു

കുവൈത്ത്: കുവൈത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡ്രോൺ നിരോധിച്ചു. അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, കുവൈത്ത് ടവറുകൾ, ഗ്രീൻ ഐലൻഡ് പ്രദേശങ്ങളിലാണ് നിരോധനം. മാർച്ച് ഒന്നുവരെ നിരോധനമേർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ വ്യക്തമാക്കി. കൂടാതെ നിരവധി പ്രദർശനങ്ങളും പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ആളില്ല വിമാനങ്ങളുടെ റേഡിയോ ഫ്രീക്വൻസികളിൽ തടസ്സം നേരിടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. സുരക്ഷാ സംബന്ധിച്ചുള്ള തിരുമാനങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.