കുവൈത്ത് സിറ്റി: ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കുവൈത്തിൽ അധികാരമേറ്റു. ഒക്ടോബർ 5നു പ്രഖ്യാപിച്ച 15 അംഗ മന്ത്രിസഭാംഗങ്ങളിൽ പ്രതിപക്ഷ എതിർപ്പിനെതുടർന്ന് 8 പേരെ മാറ്റി പുനഃസംഘടിപ്പിച്ചാണ് മന്ത്രിസഭ ചുമതലയേറ്റത്.
മന്ത്രിസഭാംഗങ്ങൾ
∙ തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി).
∙ ബരാക് അലി അൽ ഷിയാൻ, (ഉപ പ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി).
∙ ഡോ. ബദർ ഹമദ് അൽ മുല്ല (ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി)
∙ അമാനി സുലൈമാൻ ബുഖമാസ് (പൊതുമരാമത്ത് മന്ത്രി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി).
∙ അബ്ദുൽറഹ്മാൻ ബേദ അൽ മുതൈരി (വാർത്താവിതരണ മന്ത്രി, യുവജനകാര്യ സഹമന്ത്രി).
∙ അബ്ദുൽ വഹാബ് മുഹമ്മദ് അൽ റുഷൈദ്, ( സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രി).
∙ ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽഅവാദി (ആരോഗ്യം).
∙ സാലിം അബ്ദുല്ല അൽ ജാബർ അൽസബാഹ് (വിദേശകാര്യ മന്ത്രി).
∙ അമ്മാർ അൽ അജ്മി (ദേശീയ അസംബ്ലി കാര്യ സഹമന്ത്രി, ഭവന, നഗര വികസന സഹമന്ത്രി),
∙ അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ്, (പ്രതിരോധ മന്ത്രി).
∙ അബ്ദുൽ അസീസ് വലീദ് അൽ മുജിൽ (മുനിസിപ്പൽ കാര്യ സഹമന്ത്രി).
∙ മാസിൻ സാദ് അൽ നാദിഹ് (വാണിജ്യ വ്യവസായ മന്ത്രി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി).
∙ ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ അദാനി (വിദ്യാഭ്യാസശാസ്ത്ര ഗവേഷണ മന്ത്രി).
∙ അബ്ദുൽ അസീസ് മജീദ് അൽ-മജീദ് (നീതിന്യായ , ഇസ്‌ലാമിക കാര്യ മന്ത്രി, സഹ എൻഹാൻസ്‌മെന്റ് സഹമന്ത്രി).
∙ മായി ജാസിംഅൽ-ബാഗിൽ (സാമൂഹിക വികസന മന്ത്രി, വനിതാ ശിശുകാര്യ സഹമന്ത്രി).