Monday, October 25, 2021
HomeGulfകൊവിഡ് പ്രതിസന്ധി: കുവൈത്തിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവെന്ന് റിപ്പോർട്ടുകൾ

കൊവിഡ് പ്രതിസന്ധി: കുവൈത്തിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവെന്ന് റിപ്പോർട്ടുകൾ

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിമൂലം കുവൈത്തിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ. കുവൈറ്റ് നാഷണല്‍ ബാങ്ക് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രണ്ടുലക്ഷത്തിനടുത്ത് വിദേശികളാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈറ്റില്‍ നിന്നും പ്രവാസം മതിയാക്കി മടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വര്‍ഷം ആദ്യ പകുതിയോടെ രാജ്യത്തിലെ ജനസംഖ്യ വീണ്ടും 0.9 ശതമാനം കുറഞ്ഞ് 46 ലക്ഷമായി. ഇതോടെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ജനസംഖ്യയില്‍ 3.1 ശതമാനത്തിന്റെ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കി. ജനസംഖ്യയില്‍ കുറവ് ഉണ്ടാവാനുള്ള കാരണം പ്രവാസികളുടെ തിരിച്ചുപോക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം വിദേശികളുടെ എണ്ണത്തില്‍ 1.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ സ്വദേശികളുടെ എണ്ണത്തില്‍ 0.9 ശതമാനം വര്‍ധനവുണ്ടായി.

Most Popular