കുവൈത്തിൽ കനത്ത മഴ

കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത മഴ. മഴ രാജ്യത്തിന്റെ മിക്കയിടങ്ങളിലും ഇന്നലെ ആരംഭിച്ച മഴ തുടരുന്നതായാണ് റിപ്പോർട്ടുകൾ. രണ്ടു ദിവസമായി തുടരുന്ന മഴ പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. മഴയ്‌ക്കൊപ്പം കാറ്റും ഇടിയും ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മഴയത്ത് വാഹനം ഓടിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും അപകടങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മഴ പെയ്തതോടെ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മഴ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു.

അടിയന്തര ഘട്ടങ്ങളില്‍ 112 ല്‍ വിളിക്കാന്‍ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.