Friday, August 12, 2022
HomeGulfമയക്കുമരുന്നുമായി പിടിയിലായ മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ വിധിച്ച് കുവൈത്ത്

മയക്കുമരുന്നുമായി പിടിയിലായ മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ വിധിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി പിടിയിലായ മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ വിധിച്ച് കുവൈത്ത്. ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തിയ സംഘത്തിനാണ് വധശിക്ഷ വിധിച്ചത്. ക്രിമിനല്‍ കോടതി ജഡ്ജി ഹമദ് അല്‍ മുല്ലയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

169 കിലോഗ്രാം മയക്കുമരുന്നും 10 കിലോഗ്രാം ഹാഷിഷും ഹെറോയിനുമാണ് പ്രതികള്‍ സമുദ്ര മാര്‍ഗം കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ വിചാരണയിൽ പ്രതികൾ കോടതിയിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

Most Popular