Thursday, May 19, 2022
HomeGulfകുവൈത്തിൽ 5 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് നാളെ മുതൽ

കുവൈത്തിൽ 5 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് നാളെ മുതൽ

കു​​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ അഞ്ചു വയസിന് മുകളിലുള്ളവരുടെ കുത്തിവെയ്പ്പ് നാളെ മുതൽ( വ്യാഴം) ആരംഭിക്കും. മി​ശ്​​രി​ഫ്​ വാ​ക്​​സി​നേ​ഷ​ന്‍ സെന്‍റ​റി​ല്‍ മാ​ത്ര​മാ​ണ്​ ഈ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ക. അ​ഞ്ച്​ മു​ത​ല്‍ 11 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​തി​ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ്​​പെ​ഷ​ലൈ​സ്​​ഡ്​ ടെ​ക്​​നി​ക്ക​ല്‍ ക​മ്മി​റ്റി​യും അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്. മു​തി​ര്‍​ന്ന​വ​ര്‍​ക്ക്​ ന​ല്‍​കു​ന്ന​തി​ന്റെ മൂ​ന്നി​ലൊ​ന്ന്​ ഡോ​സി​ലാ​ണ്​ കു​ട്ടി​ക​ള്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ക. അ​ഞ്ചി​നും 11നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള നാ​ല​ര ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ള്‍ കു​വൈ​ത്തി​ലു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഈ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ​ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ കുത്തിവെയ്പ്പ് സംബന്ധിച്ച് സ​ന്ദേ​ശ​മ​യ​ക്കും.

Most Popular