Monday, May 16, 2022
HomeGulfകൊവിഡ് പി.സി.ആര്‍ പരിശോധന നിരക്ക് പരിഷ്കരിച്ച് കുവൈത്ത്

കൊവിഡ് പി.സി.ആര്‍ പരിശോധന നിരക്ക് പരിഷ്കരിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പരിശോധന നിരക്ക് പരിഷ്കരിച്ചു. പി.സി.ആര്‍ പരിശോധനയ്ക്ക് പരമാവധി നിരക്ക് ആറ് ദിനാറാണ് ഈടാക്കുക. ഞായറാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. അതേസമയം രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന പരമാവധി നിരക്ക് ഒന്പതാണ്. പുതിയ നിരക്ക് പരിഷ്കരണം ഏറെ ആശ്വാസമാവുക പ്രവാസികൾക്കാണ്. കുവൈത്തിൽ ഇത് ഘട്ടം ഘട്ടമായാണ് പി സി ആർ പരിശോധനയുടെ നിരക്ക് കുറയ്ക്കുന്നത്. കോവിഡിന്റെ തുടക്കത്തിൽ നാല്പത് ദിനാർ ആയിരുന്ന നിരക്കാണ് ഇപ്പോൾ ആറ് ദിനാറിൽ എത്തി നിൽക്കുന്നത്. കൂടാതെ കുവൈത്തിൽ ഏഴുലക്ഷത്തോളം പേര്‍ ഇതിനോടകം കൊവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Most Popular