കുവൈത്ത് സിറ്റി: വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ പുതിയ നിബന്ധനയുമായി കുവൈത്ത്. പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നാണ് പുതിയ നിർദേശം. വാഹനം വാങ്ങിയ ആൾ വില്പന നടത്തിയ ആൾക്ക് നൽകിയ പണമിടപാട് സംബന്ധിച്ച രേഖകളുടെ പകർപ്പ് കൂടി ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷയോടൊപ്പം സമർപ്പിക്കണം. വാഹനം വാങ്ങിയ വ്യക്തി എങ്ങനെയാണ് പണം അടച്ചതെന്ന് പരിശോധിച്ചുറപ്പിക്കുന്നതുവരെ ഉടമസ്ഥാവകാശം മാറ്റിനല്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത് . പണം കൈമാറിയതായി തെളിയിക്കാൻ അപേക്ഷകൻ ബാങ്ക് ചെക്കിെൻറ പകർപ്പോ ട്രാൻസ്ഫർ രസീതിയോ അപേക്ഷയോടൊപ്പം സമർപ്പിക്കണം എന്നും നിർദേശമുണ്ട്. കുവൈത്തിൽ ആഡംബര വാഹന വിൽപനയുടെ മറവിൽ പണം വെളുപ്പിക്കൽ നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് തടയുന്നതിെൻറ ഭാഗമായാണ് പുതിയ നിബന്ധനകളെന്നാണ് സൂചനകൾ.