Tuesday, July 5, 2022
HomeGulfബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ച് കുവൈത്ത്

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾ പിൻവലിച്ച് കുവൈത്ത്. കുവൈത്ത് സിറ്റിക്ക് പുറത്തുള്ള അല്‍-അര്‍ദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യന്‍ ചായയും മറ്റ് ഉല്‍പന്നങ്ങളും ട്രോളികളില്‍ കൂട്ടിയിടുകയും അരിയുടെ ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളുടെയും മുളകുകളുടെയും അലമാരകളും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മൂടുകയും ചെയ്തത്.

‘ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നീക്കം ചെയ്തു’ എന്ന് അറബിയിൽ കുറിപ്പും വെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി നേതാക്കളായ നൂപുര്‍ ശര്‍മയും നവീന്‍ ജിന്‍ഡാലും പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച് പരാമര്‍ശം നടത്തിത്.

Most Popular