Monday, December 5, 2022
HomeGulfവർക്ക് പെർമിറ്റിനായി ഇനി പരീക്ഷ നിർബന്ധം

വർക്ക് പെർമിറ്റിനായി ഇനി പരീക്ഷ നിർബന്ധം

കുവൈത്ത് സിറ്റി∙ കുവൈത്തിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി ഇനി പരീക്ഷ നിർബന്ധം. തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷയാണ് ഉദ്യോഗാർത്ഥികൾ പാസാവേണ്ടത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഈ വിവരം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു ഘട്ടങ്ങളുണ്ടാവും.

എഴുത്തു പരീക്ഷ അതതു രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖേനയും പ്രായോഗിക പരീക്ഷ കുവൈത്തിൽ എത്തിയതിനു ശേഷവുമാകും നടത്തുക. ഇതിനായി പ്രത്യേക സ്മാർട് സംവിധാനം ഒരുക്കും. പരീക്ഷണാർഥം ആദ്യഘട്ടത്തിൽ 20 തൊഴിൽ വിഭാഗങ്ങളിൽ നിയമം നടപ്പാക്കും. തുടർന്ന് മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കും.

പുതിയ വർക്ക് പെർമിറ്റിനായുള്ള ഈ നിയമം ഭാവിയിൽ വീസ പുതുക്കുന്നവർക്കും ബാധകമായേക്കും.

Most Popular