കുവൈത്ത് സിറ്റി: മുനിസിപ്പല്‍ അധികൃതര്‍ നടത്തിയ പരിശോധനയെത്തുടർന്ന് കുവൈത്തിൽ നിരവധി വര്ക്ഷോപ്പുകള് അടച്ചുപൂട്ടി. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ മൂന്നും ഹവല്ലി ഗവര്‍ണറേറ്റില്‍ നാലും കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നാലും വര്ക്ഷോപ്പുകള്ക്കെതിരെയാണ് നടപടിയെടുത്തത്. ഫര്‍വാനിയയില്‍ രണ്ട് കൈയേറ്റം ഒഴിപ്പിച്ചു. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 44 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. വരും ദിവസങ്ങളിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.