ഐസിഎഫ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു

മനാമ: ”തിരുനബി കാലത്തിന്റെ വെളിച്ചം” എന്ന പ്രമേയത്തില്‍ ബഹ്റയ്ന്‍ ഐസിഎഫ് നടത്തി വരുന്ന മീലാദ് കാംപയ്‌നിന്റെ ഭാഗമായി സഹോദര സമുദായ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സ്നേഹ സംഗമവും വിരുന്നും സംഘടിപ്പിച്ചു.

ഐസിഎഫ് റിഫ സെന്‍ട്രല്‍ കമ്മിറ്റി ഈസ്റ്റ് റിഫ സുന്നി സെന്ററില്‍ സംഘടിപ്പിച്ച പരിപാടി ശംസുദ്ധീന്‍ സുഹരിയുടെ അദ്ധ്യക്ഷതയില്‍ റഫീഖ് ലത്വീഫി വരവൂര്‍ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് നാഷനല്‍ ജനറല്‍ സെക്രട്ടറി അഡ്വ. എം സി അബ്ദുല്‍ കരീം വിഷയാവതരണം നടത്തി. ഉണ്ണിക്യഷ്ണല്‍ (അല്‍ഹിലാല്‍), അഷ്റഫ് (പ്രതിഭ), ഹേമന്ദ് (ലുലു എക്സ്ചേഞ്ച്), തോമസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സുല്‍ഫിക്കര്‍ അലി സ്വാഗതവും ഇര്‍ഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു.