കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കത്തിയ നിലയില്‍

കുവൈത്ത് സിറ്റി: ഒരാഴ്ച്ച മുമ്പ് കാണാതായ മലയപ്രവാസി മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ക്ലാപ്പന പ്രയാര്‍ തെക്ക് കാട്ടേത്ത് മോഹന്‍ റോയി(48)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ മിനാ അബ്ദുല്ലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു ലഭിച്ച പഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

3 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന മോഹനെ നവംബര്‍ 25 മുതല്‍ കാണാനില്ലെന്നു പരാതിയുണ്ടായിരുന്നു. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കും. ഭാര്യ: പ്രീത, മകള്‍: സെഞ്ചല്‍.

അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനു നാട്ടില്‍ പരാതി നല്‍കി.