കുവൈത്ത്: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു. രണ്ടാമത് ഗ്രിഗോറിയന്‍ സോക്കര്‍ ലീഗ് (ജിഎസ്എല്‍ 2019) ഫുട്‌ബോള്‍ മത്സരം ജലീബ് അല്‍ നിബ്രാസ് അറബിക് സ്‌ക്കൂളിലാണു നടന്നത്.
ഷീല്‍ഡ്‌സ് യുനൈറ്റഡ് എഫ്‌സി, സ്‌കൈലാര്‍ക്ക് എഫ്‌സി. കുവൈത്ത്, അബ്ബാസിയാ അച്ചായന്‍സ്, സ്പാര്‍ട്ടന്‍ കുവൈത്ത് എന്നീ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഷീല്‍ഡ്‌സ് യുനൈറ്റഡ് ജിഎസ്എല്‍ 2019′ ട്രോഫി കരസ്ഥമാക്കി. സ്‌കൈലാര്‍ക്ക് റണ്ണേഴ്‌സ് ആപ്പ് ആയി.
മഹാ ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡന്റുമായ ഫാ. ജിജു ജോര്‍ജ് കിക്കോഫ് ചെയ്ത മത്സരത്തില്‍ മുന്‍വികാരി ഫാ. ജേക്കബ് തോമസ്, സഹ വികാരി ഫാ. ലിജു പൊന്നച്ചന്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.