കുവൈത്തില്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

kuwait police

കുവൈത്ത് സിറ്റി: കുവൈത്തിലെ(Kuwait) സാല്‍മിയയില്‍ ആംബുലന്‍സ് മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. 27 വയസുകാരനായ കുവൈത്ത് പൗരനാണ് (Kuwaiti citizen) അറസ്റ്റിലായത്. പോലിസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ആംബുലന്‍സിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍ പോലിസ് സ്റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയ ശേഷം ഒരു കേസ് സംബന്ധമായ നടപടിക്രമങ്ങള്‍ക്കായി അകത്തേക്ക് കയറിയ സമയത്തായിരുന്നു സംഭവം. ആംബുലന്‍സില്‍ കയറിയ ഇയാള്‍ വാഹനം ഓടിച്ച് പോവുകയായിരുന്നു. വിവരമറിഞ്ഞ് പോലിസ് സംഘം ഇയാളെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്തു. യുവാവ് സ്വബോധത്തിലായിരുന്നില്ലെന്ന് അറബ് ടൈംസ് റിപോര്‍ട്ട് ചെയ്തു.