കുവൈത്തില്‍ 295 പേര്‍ക്ക് കോവിഡ്; 85 ഇന്ത്യക്കാര്‍

kuwait corona cases spike

കുവൈത്ത് സിറ്റി: കുവൈത്തില്‍ 295 പേര്‍ക്കുകൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 5278 ആയി. പുതിയ രോഗികളില്‍ 85 പേര്‍ ഇന്ത്യക്കാര്‍ ആണ്. 2207 ഇന്ത്യക്കാര്‍ക്കാണ് ഇതിനകം കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 40 ആയി. 58 വയസ്സുള്ള ഇന്ത്യക്കാരനും 74 വയസ്സുള്ള കുവൈത്ത് പൗരനും ആണ് മരിച്ചത്. പുതുതായി 171 പേര്‍ കൂടി രോഗമുക്തി നേടിയതിടെ രോഗം സുഖപ്പെട്ടവര്‍ 1947 ആയി.

നിലവില്‍ 3291 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 79 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.