കുവൈത്തില്‍ 300 പേര്‍ക്കു കൂടി കൊറോണ; ഒരു മരണം കൂടി

kuwait corona cases spike

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 300 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. ഇതോടൊപ്പം 213 പേര്‍ രോഗവിമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 3740 ആയി. 1679 പേര്‍ക്കാണ് ആകെ രോഗം ഭേദമായത്.

അതിനിടെ, തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു ഫിലിപ്പൈന്‍സ് പൗരനാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 24 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 294 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് പകര്‍ന്നത്. രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1769 ആയി.

നിലവില്‍ 2327 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 66 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

300 more people in Kuwait confirmed coronavirus today One more person died of the disease.