കു​വൈ​ത്തി​ല്‍ 337 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ള്‍; 670 രോ​ഗ​മു​ക്തി

covid in gulf

കുവൈത്ത് സിറ്റി: കുവൈത്തില്‍ തിങ്കളാഴ്ച 337 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,40,393 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 670 പേര്‍ ഉള്‍പ്പെടെ 1,32,848 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 868 ആയി. ബാക്കി 6677 പേരാണ് ചികിത്സയിലുള്ളത്. 80 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4492 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,56,493 പേര്‍ക്കാണ് കുവൈത്തില്‍ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.

ദിവസങ്ങളായി പുതിയ കേസുകളെക്കാള്‍ കൂടുതലാണ് രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. ചികിത്സയിലുള്ളവരുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 80ല്‍ എത്തിയത്. പ്രതിദിന മരണനിരക്കിലും കുറവ് തന്നെയാണുള്ളത്. മൊത്തത്തില്‍ കുവൈത്തില്‍ സമീപ ദിവസങ്ങളിലെ കോവിഡ് റിപ്പോര്‍ട്ട് ആശ്വാസകരമാണ്. ഈ നില തുടരുകയാണെങ്കില്‍ കുവൈത്തില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ കാര്യമായി കുറയും.