Friday, September 30, 2022
HomeGulfKuwaitപ്രവാസി ജോലിക്കാരന്‍ രണ്ട് കോടിയലധികം രൂപയുടെ സ്വര്‍ണം കവര്‍ന്നുവെന്ന് ജ്വല്ലറി ഉടമയുടെ പരാതി

പ്രവാസി ജോലിക്കാരന്‍ രണ്ട് കോടിയലധികം രൂപയുടെ സ്വര്‍ണം കവര്‍ന്നുവെന്ന് ജ്വല്ലറി ഉടമയുടെ പരാതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജ്വല്ലറിയിലെ പ്രവാസി ജീവനക്കാരന്‍ (Expat employee) സ്വര്‍ണം കവര്‍ന്നെന്ന(gold robbery) പരാതിയുമായി കടയുടമ. സാല്‍ഹിയയിലെ ഒരു ജ്വല്ലറി ഷോപ്പ് ഉടമയായ (Jewelry shop owner) കുവൈത്തി പൗരനാണ് (Kuwaiti citizen) പരാതിയുമായി പോലിസിനെ സമീപിച്ചത്.

തനിക്ക് കീഴില്‍ ജോലി ചെയ്യുന്ന വിദേശി സ്ഥാപനത്തില്‍ കൃത്രിമം കാണിച്ചുവെന്നും 90,000 ദിനാറിന്റെ (2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വര്‍ണം കവര്‍ന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ആരോപണ വിധേയനായ വിദേശി യുവാവിനെ പോലിസ് സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം നിഷേധിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വിശ്വാസ വഞ്ചനയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
ALSO WATCH

Most Popular