കുവൈത്ത് സിറ്റി: കുവൈത്ത് അല്‍ഫഹൈഹില്‍ റോഡില്‍ സല്‍വയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അപകടത്തിൽ മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തില്‍ കുവൈത്ത് സ്വദേശിയും ഗള്‍ഫ് പൗരനും ഒരു ഏഷ്യന്‍ വംശജയുമാണ് മരിച്ചത്. ഒരു ഏഷ്യക്കാരന് പരിക്കേറ്റു. അഗ്നിശമനസേന രക്ഷാപ്രവര്‍ത്തനം നടത്തി.