നാട്ടിലേക്കു മടങ്ങാന്‍ വഴിയില്ല; കുവൈത്തില്‍ 13000 ഇന്ത്യക്കാര്‍ യാത്ര കാത്തിരിക്കുന്നു; കുടുങ്ങിക്കിടക്കുന്നവരില്‍ നിരവധി മലയാളികളും

13000 indians stranded in kuwait

കുവൈത്ത് സിറ്റി: പൊതുമാപ്പ് ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങനാവാതെ കുവൈത്തില്‍ കുടുങ്ങി 13,000ളം ഇന്ത്യക്കാര്‍. വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ തങ്ങളുടെ യാത്ര എന്നാണെന്ന അനിശ്ചിതത്വത്തില്‍ കഴിയുകയാണ് ഇവര്‍. ഫിലിപ്പീന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുപോയി. യാത്രാ ചെലവെല്ലാം കുവൈത്താണ് വഹിക്കുന്നതെന്നതിനാല്‍ വിമാനം പറക്കാനുള്ള അനുമതി മാത്രം മതി ഇന്ത്യക്കാര്‍ക്ക്.

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ കുവൈത്ത് സര്‍ക്കാര്‍ ചെലവില്‍ താമസവും ഭക്ഷണവും നല്‍കി നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്ക് വിമാന സര്‍വീസിനുള്ള അനുമതി ലഭിക്കുന്നതോടെ സൗജന്യമായി കുവൈത്ത് എയര്‍ വെയ്സ്, ജസീറ വിമാനങ്ങളില്‍ നാട്ടില്‍ എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.

പോലീസ് പിടിയിലായി നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 300 ലധികം പേരെ കുവൈത്ത് എയര്‍വേസിന്റെ രണ്ടു വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍, കൊറോണ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റ അനുമതി ലഭിക്കാതെ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. ലോക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്നതോടെ നാട്ടില്‍ പോകാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ലോക്ഡൗണ്‍ നീട്ടിയതോടെ ആശങ്ക വര്‍ധിക്കുകയാണ്.

Over 13,000 Indians stranded in Kuwait despite being granted amnesty They are uncertain as to their travel, as there is no air service.