Saturday, October 23, 2021
HomeGulfKuwaitതീപിടിത്തത്തില്‍ നിന്ന് സ്വന്തം വാഹനം സംരക്ഷിക്കാന്‍ ശ്രമിച്ച പ്രവാസി മരിച്ചു

തീപിടിത്തത്തില്‍ നിന്ന് സ്വന്തം വാഹനം സംരക്ഷിക്കാന്‍ ശ്രമിച്ച പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: തീപിടുത്തത്തിൽ നിന്ന് സ്വന്തം വാഹനം തടയാൻ ശ്രമിച്ച പ്രവാസിക്ക് ദാരുണാന്ത്യം. ഈജിപ്ത് സ്വദേശിയാണ് വെന്തുമരിച്ചത്.
ഫര്‍വാനിയയില്‍ ഇയാളുടെ കാര്‍ പാര്‍ക്ക് ചെയ്തതിന് സമീപമുള്ള വാഹനത്തില്‍ തീപടര്‍ന്നുപിടിച്ചു. തീപിടിച്ച വാഹനത്തിന് സമീപത്ത് നിന്ന് സ്വന്തം കാര്‍ മാറ്റിയിടാന്‍ ശ്രമിക്കുകയായിരുന്നു മധ്യവയസ്‌കനായ ഈജിപ്ത് സ്വദേശി. അതിനിടെയാണ് ദാരുണ സംഭവം നടന്നത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍, അഗ്നിശമനസേന അംഗങ്ങള്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ തീപിടിത്തത്തില്‍ നശിച്ച വാഹനങ്ങളും ഈജിപ്ത് സ്വദേശിയുടെ മൃതദേഹവുമാണ് കണ്ടത്. പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ഈജിപ്ത് സ്വദേശി ബോധരഹിതനാകുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നെന്നാണ് നിഗമനം. മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി

Most Popular