Thursday, June 30, 2022
HomeGulfKuwaitകുവൈത്തില്‍ നിന്ന് പൊതുമാപ്പ് ലഭിച്ചവരുടെ ആദ്യസംഘം ഇന്ത്യയിലെത്തി

കുവൈത്തില്‍ നിന്ന് പൊതുമാപ്പ് ലഭിച്ചവരുടെ ആദ്യസംഘം ഇന്ത്യയിലെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച് നാട്ടിലേക്കു മടങ്ങാനാവാതെ കടുത്ത ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുടെ ആദ്യസംഘം നാട്ടിലെത്തി. ആദ്യവിമാനം ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് എത്തിയത്. ജസീറ എയര്‍വെയ്‌സ് വിമാനത്തില്‍ ഒരു കുഞ്ഞ് ഉള്‍പ്പെടെ 145 യാത്രക്കാരാണ് പോയത്. നാളെ (വെള്ളി) ഹൈദരാബാദ്, ലഖ്‌നോ എന്നിവിടങ്ങളിലേക്കും ജസീറ എയര്‍വെയ്‌സ് സര്‍വീസ് ഉണ്ടാകും.

മലയാളികളടക്കം ആറായിരത്തിലേറെ ഇന്ത്യക്കാരാണ് പൊതുമാപ്പ് നേടി കുവൈത്ത് സര്‍ക്കാര്‍ ഷെല്‍ട്ടറുകളില്‍ കഴിയുന്നുണ്ട്. ഇന്ത്യ വിമാനത്തിന് അനുമതി നല്‍കാത്ത് കാരണം ഇവര്‍ കടുത്ത ദുരിതത്തിലാണ് കഴിഞ്ഞിരുന്നത്. ഒരുമാസത്തിലേറെയായി ഷെല്‍ട്ടറുകളിലുള്ള അവരുടെ യാത്ര സംബന്ധിച്ച അവ്യക്തതയ്ക്കാണ് ഇപ്പോള്‍ അറുതിയാകുന്നത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട് പാസ് സമ്പാദിച്ച ആറായിരത്തോളം ആളുകള്‍ വേറെയുമുണ്ട്.

തിരിച്ചെത്തുന്നവരെ സ്വീകരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുനല്‍കിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി കേന്ദ്ര സര്‍ക്കാരില്‍ പ്രത്യേകം സമ്മര്‍ദ്ദം ചെലുത്തിയ സാഹചര്യത്തിലാണ് ആദ്യവിമാനം വിജയവാഡയിലേക്ക് ഒരുക്കിയത്.

AP Migrant workers under Kuwait Amnesty Programme reached Vijayawada on Thursday.


 

Most Popular