കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ വച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥയ്ക്ക് വൻതുക കൈക്കൂലിയായി നല്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ പ്രവാസിക്കും അഭിഭാഷകനും അഞ്ചു വര്‍ഷം കഠിന തടവ്. കൂടാതെ അഭിഭാഷകനെ 10 വര്‍ഷത്തേക്ക് ജോലിയില്‍ നിന്ന് വിലക്കി.
അറസ്റ്റ് വാറണ്ടുകളുള്ള ഒരു പ്രവാസിയെ രാജ്യം വിടാന്‍ സഹായിക്കണമെന്ന ആവശ്യവുമായാണ് അഭിഭാഷകന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥയെ സമീപിച്ചത്. പ്രവാസിയുടെ പാസ്പോര്‍ട്ട് സ്റ്റാമ്പ് ചെയ്ത് നല്‍കുന്നതിന് പകരമായി വന്‍തുകയാണ് വാഗ്ദാനം ചെയ്തത്. ജീവനക്കാരി വിവരം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പണം സ്വീകരിക്കാമെന്ന് ഇവർ സമ്മതിച്ചു. ധാരണയനുസരിച്ച് പണം കൈമാറാന്‍ അഭിഭാഷകന് വിമാനത്താവളത്തിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.