കുവൈറ്റ് സിറ്റി: കുവൈത്തിലെ കോഴി ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി അധികൃതര്‍. പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്സ്, ഫിഷ് റിസോഴ്സ് വക്താവ് തലാല്‍ അല്‍ ദൈഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൃഗഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ പക്ഷിപ്പനിയും തലപൊക്കിയത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. പക്ഷിപ്പനി പടരാതിരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായുള്ള ശ്രമങ്ങളിലാണെന്നും ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തലാല്‍ അല്‍ ദൈഹാനി പത്രക്കുറിപ്പിലൂടെ വിശദമാക്കി.
ALSO WATCH