കുവൈത്ത് സിറ്റി: രാജ്യത്തേക്ക് അനധികൃതമായി പരുന്തുകളെയും മറ്റു പക്ഷികളെയും കടത്താനുള്ള ശ്രമം തീരസംരക്ഷണ സേന ജനറല്‍ അഡ്മിനിസ്ട്രേഷന് പിടികൂടി. എട്ട് പക്ഷിക്കൂടിുകളും കണ്ടുകെട്ടി.
സമുദ്രാതിര്‍ത്തി കടന്ന് ഇറാനിയന്‍ ബോട്ട് തീരത്തേക്ക് വരുന്നതായും അതില്‍നിന്ന് മറ്റൊരു ബോട്ടിലേക്ക് സാധനങ്ങള്‍ കൈമാറുന്നതായും സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്യാമറയില്‍ പതിഞ്ഞു. വസ്തുക്കള്‍ കൈമാറിയ ശേഷം ഇറാനിയന്‍ ബോട്ട് അതിവേഗം തിരിച്ചു പോയതായും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ലഹരി വസ്തുക്കള്‍ ആണെന്ന നിഗമനത്തില്‍ അധികൃതര്‍ പിടികൂടി പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്. സംഭവത്തില്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇറാനിയന്‍ ബോട്ടില്‍ നിന്നാണ് പക്ഷികളെ ലഭിച്ചതെന്ന് പ്രതി വ്യക്തമാക്കി.