കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ഇന്ന് ഒരാള്‍കൂടി മരിച്ചു. ഇതോടെ കുവൈത്തിലെ കോവിഡ് മരണസംഖ്യ ആറായി . 68 വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം. നേരത്തെ മൂന്ന് കുവൈത്ത് പൗരന്മാര്‍, ഇറാന്‍ പൗരന്‍, ഗുജറാത്ത് സ്വദേശി എന്നിവര്‍ കോവിഡ് മൂലം മരിച്ചിരുന്നു.
93 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1751 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ ഇന്ത്യക്കാരാണ്. 988 പേര്‍ക്കാണ് ഇതിനകം കുവൈത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്നവരില്‍ 22 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തു കോവിഡ് ഭേദമായവരുടെ എണ്ണം 280 ആയി. നിലവില്‍ 1465 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
corona: one more death in kuwait