കുവൈത്തില്‍ കൊറോണ ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു; രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ആയിരം കടന്നു

kuwait corona

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ഒരു മരണം കൂടി. രാജ്യത്തെ കോവിഡ് മരണസംഖ്യ ഏഴായി. 60 വയസ്സുള്ള ഇന്ത്യന്‍ പ്രവാസിയാണ് മരിച്ചത്. പത്തു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം. കുവൈത്തില്‍ കോവിഡ് മൂലം മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ ആണിത്.

ഇന്ന് രോഗം സ്ഥിരീകരിച്ച 164 പേരില്‍ 97 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1085 ആയി. പുതിയ രോഗികളില്‍ 158 പേര്‍ക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ ആറുപേര്‍ക്ക് പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.

ചികിത്സയിലുണ്ടായിരുന്നവരില്‍ 25 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തു കോവിഡ് ഭേദമായവരുടെ എണ്ണം 305 ആയി.