കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ മൂലം മരിച്ചു

kuwait corona death

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ വൈറസ് ബാധ മൂലം മരിച്ചു. 13 പേരാണ് രാജ്യത്ത് ഇതിനകം കോവിഡ് മൂലം മരിച്ചത്. 57ഉം 75ഉം വയസ്സ് പ്രായമുള്ളവരാണ് ഇന്നു മരിച്ചത്.

80 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 168 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 2248 ആയി. കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1249 ആയി. ബുധനാഴ്ച 31 പേര്‍ ഉള്‍പ്പെടെ 443 പേര്‍ രോഗമുക്തി നേടി. തീവ്രപരിചരണ വിഭാഗത്തിലുള്ള 21 പേരുടെ നില ഗുരുതരമാണ് കുവൈത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

corona: two more Indians died in kuwait