Friday, October 7, 2022
HomeGulfKuwaitകുവൈത്തില്‍ ഇന്നലെ 545 പേര്‍ രോഗമുക്തി നേടി

കുവൈത്തില്‍ ഇന്നലെ 545 പേര്‍ രോഗമുക്തി നേടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 586 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് ആകെ 165843 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ 545 പേര്‍ കോവിഡ് മുക്തരായി. ഇതുവരെ രാജ്യത്ത് 158476 പേര്‍ കോവിഡ്മുക്തരായിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. കഴിഞ്ഞദിവസം 8681 കോവിഡ് പരിശോധന നടന്നു. ഇതുവരെ രാജ്യത്ത് ആകെ 1,538,262 പരിശോധനകള്‍ നടന്നതായി കുവൈത്ത് ന്യൂസ് ഏജന്‍സി അറിയിച്ചു.

Most Popular