കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കിയ കുവൈത്തില്‍ ഇന്ന് 9 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 39 ആയി. കുവൈത്തില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 191 ആണ്. ഇന്ന് രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ഫിലിപ്പീന്‍ സ്വദേശിയുമാണ്. ഇതോടെ നാല് ഇന്ത്യക്കാര്‍ക്കാണ് കൂടി രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച 3 ഇന്ത്യക്കാരില്‍ 2 പേര്‍ ബ്രിട്ടനില്‍ നിന്നെത്തിയ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരായിരുന്നു. ഒരാള്‍ അസര്‍ ബൈജാനില്‍ നിന്നുള്ള യാത്രക്കാരനുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.