കുവൈത്തില്‍ ഒരാള്‍ക്കുകൂടി കോവിഡ് 19; മൂന്നുപേരുടെ നില അതീവ ഗുരുതരം

corona in kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി ഒരാള്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചികില്‍സയില്‍ കഴിയുന്ന 5 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായും യുഎഇയില്‍ നിന്നെത്തിയ സ്വദേശിക്കാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. രാജ്യത്ത് ഇതുവരെ 189 പേര്‍ക്കാണ് രോഗബാധയുള്ളത്. ഇതില്‍ 30 പേരുടെ രോഗം മുക്തമായിട്ടുണ്ട്. 159 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.