കുവൈത്ത് സിറ്റി: കോവിഡ് വാക്സിനേഷന് പ്രോല്‍സാഹിപ്പിക്കുന്നതിന് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ചട്ടങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്. സ്വന്തം നാട്ടില്‍ നിന്ന് കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് കുവൈത്തില്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ആവശ്യമില്ലെന്ന് മന്ത്രിസഭാ തീരുമാനം. കുവൈത്തില്‍ എത്തുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരിക്കണം. എന്നാല്‍, വാക്സിനെടുത്ത ശേഷം കുവൈത്തിലെത്തുന്നവര്‍ വീടുകളില്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയേണ്ടി വരും. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
കോവിഡ് വാക്സീനേഷന് സ്വീകരിച്ചവരില്‍ 3 വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുമ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് വേണ്ട. രണ്ടാമത്തെ ഡോസും സ്വീകരിച്ച് 2 ആഴ്ച കഴിഞ്ഞവര്‍, ഒന്നാമത്തെ ഡോസ് സ്വീകരിച്ച് 5 ആഴ്ച കഴിഞ്ഞവര്‍, കോവിഡ് മുക്തമായ ശേഷം ഒന്നാമത്തെ ഡോസ് സ്വീകരിച്ച് 2 ആഴ്ച കഴിഞ്ഞവര്‍.
ഇവര്‍ക്ക് 7 ദിവസത്തെ ഹോം ക്വാറന്റീന് നിര്‍ബന്ധമാണ്. കുവൈത്തില്‍ പ്രവേശിച്ച് ഏഴാംദിവസം കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട് നേടണം. വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍വകലാശാലയില്‍ റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ഒഴിവാക്കുന്നതാണ്.
അതേസമയം വിദേശ പൗരന്മാര്ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഫെബ്രുവരി ഏഴ് മുതല്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ള അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് ഇതില്‍ ഇളവുള്ളത്.
ALSO WATCH