Tuesday, July 5, 2022
HomeGulfKuwaitഇന്ത്യന്‍ എംബസിയില്‍ കോവിഡ്; പൊതുപരിപാടികള്‍ റദ്ദാക്കി

ഇന്ത്യന്‍ എംബസിയില്‍ കോവിഡ്; പൊതുപരിപാടികള്‍ റദ്ദാക്കി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ പരിപാടിയില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ എംബസിയില്‍ നടന്ന പരിപാടിയില്‍ സംബന്ധിച്ചവര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായി പരിപാടിയില്‍ സംബന്ധിച്ചവര്‍ എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കണമെന്ന് എംബസി അധികൃതര്‍ അഭ്യര്‍ഥിച്ചു. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ച എംബസിയുടെ എല്ലാ പൊതു പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും എന്നാല്‍ പൊതു ജങ്ങങ്ങള്‍ക്കായുള്ള സേവനങ്ങള്‍ തുടരുമെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ALSO WATCH

 

Most Popular