Tuesday, August 16, 2022
HomeGulfKuwaitകുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിക്ക് കോവിഡ്

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിക്ക് കോവിഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് കൊവിഡ് സ്ഥീരീകരിച്ചു. കൊവിഡ് പോസിറ്റീവായതായി ഇന്നലെ ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്നെയാണ് അറിയിച്ചത്. ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഹോം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നുവരെ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ മുടങ്ങും. അടിയന്തര സേവനങ്ങള്‍ തുടരും. അടിയന്തര സേവനം ആവശ്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ മുന്‍കൂര്‍ അനുമതി നേടണം. മൂന്ന് കേന്ദ്രങ്ങളിലും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തുടരും.

Most Popular