Sunday, November 28, 2021
HomeGulfKuwaitകുവൈത്തില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു; 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും...

കുവൈത്തില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു; 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ വേണ്ട

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റിനു അംഗീകാരം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ഇന്ത്യന്‍ എംബസി. ഗര്‍ഭിണികള്‍ക്കും 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വാക്‌സിന്‍ വേണ്ടെന്നും എംബസി അറിയിച്ചു.

അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ അല്‍രിദയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യക്കാരുടെ മടക്കയാത്ര ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായത്. ഇന്ത്യന്‍ ആരോഗ്യ ജീവനക്കാര്‍ക്കും കുടുംബത്തിനും കുവൈത്തിലേക്കുള്ള പ്രവേശനം ഉടന്‍ അനുവദിക്കും.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂആര്‍ കോഡ് സ്‌കാനിങ്ങുമായ ബന്ധപ്പെട്ട് പ്രശ്‌നമുണ്ടെങ്കില്‍ തത്സമയം പരിഹരിക്കുമെന്നും ഡോ. മുസ്തഫ അല്‍ രിദ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്ത് ആരോഗ്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അംഗീകാരം ലഭിച്ചു തുടങ്ങിയതായാണ് വിവരം.

 

Most Popular