Monday, December 5, 2022
HomeGulfKuwaitകര്‍ഫ്യൂ ലംഘിച്ചതിന് കുവൈത്തില്‍ 16 പേര്‍ക്കെതിരെ നടപടി

കര്‍ഫ്യൂ ലംഘിച്ചതിന് കുവൈത്തില്‍ 16 പേര്‍ക്കെതിരെ നടപടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഫ്യൂ ലംഘിച്ചതിന് വിദേശികളടക്കം 16 പേര്‍കൂടി അറസ്റ്റിലായി. 12 സ്വദേശികളും നാലു വിദേശികളുമാണ് പിടിയിലായത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ മൂന്നുപേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ അഞ്ചുപേര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍, ജഹ്‌റ ഗവര്‍ണറേറ്റില്‍ മൂന്നുപേര്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍, അഹ്മദി ഗവര്‍ണറേറ്റില്‍ ഒരാള്‍ എന്നിങ്ങനെയാണ് പിടിയിലായവരുടെ എണ്ണം.

 

Most Popular