Thursday, December 2, 2021
HomeGulfKuwaitകുവൈത്തില്‍ കര്‍ഫ്യൂ ലംഘനം; 27 പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ കര്‍ഫ്യൂ ലംഘനം; 27 പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ ലംഘിച്ചതിന് 27 പേര്‍ അറസ്റ്റിലായി. എട്ട് പ്രവാസികളും 19 കുവൈത്തികളുമാണ് അറസ്റ്റിലായത്. ക്യാപിറ്റല്‍ ഗവര്‍ണറ്റേില്‍ മൂന്നുപേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ എട്ടുപേര്‍, ഫര്‍വാനിയ, ജഹ്‌റ ഗവര്‍ണറേറ്റുകളില്‍ ഓരോരുത്തര്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍, അഹ്മദി ഗവര്‍ണറേറ്റില്‍ 12 പേര്‍ എന്നിങ്ങനെയാണ് പിടിയിലായവരുടെ കണക്ക്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Most Popular