Saturday, October 23, 2021
HomeGulfKuwaitകുവൈത്തില്‍ കര്‍ഫ്യൂ ലംഘനം; ആറ് പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ കര്‍ഫ്യൂ ലംഘനം; ആറ് പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ ലംഘിച്ചതിന് ആറ് പേര്‍ അറസ്റ്റിലായി. രണ്ട് പ്രവാസികളും നാല് കുവൈത്തികളുമാണ് അറസ്റ്റിലായത്. ഹവല്ലി ഗവര്‍ണറേറ്റില്‍ നാല് പേര്‍, അല്‍ അസിമാഹ് ഗവര്‍ണറേറ്റിലും അല്‍ അഹാമദി ഗവര്‍ണറേറ്റിലും ഓരോരുത്തര്‍ വീതമാണ് പിടിയിലായത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Most Popular