Wednesday, December 1, 2021
HomeGulfKuwaitകുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് പൂര്‍ണമായും ഡിജിറ്റലാവുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് പൂര്‍ണമായും ഡിജിറ്റലാവുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സിനും(kuwait driving license) കാര്‍ രജിസ്‌ട്രേഷനും ഡിജിറ്റല്‍ സംവിധാനം(digitization) ഏര്‍പ്പെടുത്താന്‍ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നു. സിവില്‍ ഐഡി കാര്‍ഡിന് വേണ്ടി ഉപയോഗിക്കുന്ന മൈഎഡന്റ്റിറ്റി ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സും കാര്‍ രജിസ്‌ട്രേഷനും കൂടി ഉള്‍പ്പെടുത്താനാണ് പദ്ധതി.

ഇത് നടപ്പിലാവുന്നതോടെ ലൈസന്‍സ്, കാര്‍ റജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ കൈവശം കൊണ്ടുനടക്കേണ്ടതില്ല. പകരം മൊബൈല്‍ ഫോണില്‍ സൂക്ഷിക്കാം. ഗതാഗതനിയമ ലംഘനം കണ്ടെത്തിയാല്‍ മൊബൈല്‍ ഫോണ്‍ വഴി സന്ദേശം അയക്കുന്ന സംവിധാനവും ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തുന്നുണ്ട്.

നിയമലംഘനം നടന്ന സമയം, സ്ഥലം, സ്വഭാവം എന്നിവ ഈ സന്ദേശത്തില്‍ ഉണ്ടാവും.
ALSO WATCH

 

Most Popular