Sunday, December 4, 2022
HomeGulfKuwaitകുവൈത്തില്‍ ഇന്ന് രണ്ട് തവണ ഭൂചലനം

കുവൈത്തില്‍ ഇന്ന് രണ്ട് തവണ ഭൂചലനം

കുവൈത്ത് സിറ്റി: ഇന്ന് കുവൈത്തില്‍ രണ്ട് തവണ ഭൂചലനമുണ്ടായതായി കുവൈത്ത് സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലെ നാഷനല്‍ സീസ്മിക് നെറ്റ്‌വര്‍ക്ക് അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.8, 2.7 എന്നിങ്ങനെയാണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ഞായറാഴ്ച്ച രാവിലെ 9.53നും 10.03നും ആയിരുന്നു സംഭവം.

ഇറാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബൂഷെഹറില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. രാവിലെ പ്രാദേശിക സമയം 9.40ന് ആയിരുന്നു ഇത്. ഇതിന്റെ തുടര്‍ ചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായതായി റിപോര്‍ട്ടില്ല.
ALSO WATCH

Most Popular