Friday, October 22, 2021
HomeGulfKuwaitവ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റ്; കുവൈത്തില്‍ മലയാളി അറസ്റ്റില്‍

വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റ്; കുവൈത്തില്‍ മലയാളി അറസ്റ്റില്‍

കുവൈത്ത് സിറ്റി: പണം വാങ്ങി കോവിഡ് മുക്തമെന്ന് വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് മലയാളി ലാബ് ടെക്‌നീഷ്യന്‍ അറസ്റ്റില്‍. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ 60ഓളം പേര്‍ക്കാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അവരില്‍ മിക്കവരും ഇപ്പോള്‍ രാജ്യത്തിന് പുറത്താണ്. തിരിച്ചെത്തുന്നവരെ പിടികൂടി നാടുകടത്താനാണ് അധികൃതരുടെ തീരുമാനം.

പരിശോധനക്കെത്താതെയും സ്രവം നല്‍കാതെയും ഇയാള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ആവശ്യമാര്‍ സിവില്‍ ഐഡി നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. സ്വന്തം സ്രവം ശേഖരിച്ച് പരിശോധനാവിധേയമാക്കി ആവശ്യക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു രീതി.

ഒരാളില്‍നിന്ന് 30 ദിനാര്‍ ആണ് ഈടാക്കിയിരുന്നത്. അതില്‍ ഒരുവിഹിതം ഇയാള്‍ക്ക് സ്വന്തവുമായിരുന്നു. രഹസ്യാന്വേഷണത്തെ തുടര്‍ന്നാണ് ടെക്‌നീഷ്യനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പോലിസ് അന്വേഷിച്ചുവരികയാണ്.

 

Most Popular