Tuesday, August 16, 2022
HomeGulfKuwaitകുവൈത്തിൽ അല്‍ ജഹ്‌റയിലെ കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ വൻ തീപിടുത്തം; 2 മരണം

കുവൈത്തിൽ അല്‍ ജഹ്‌റയിലെ കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ വൻ തീപിടുത്തം; 2 മരണം

കുവൈത്തിലെ അല്‍ ജഹ്‌റയിലെ മൂന്നുനിലകളുള്ള കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം . രണ്ട് തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായിരിക്കുന്നത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Most Popular