Wednesday, January 19, 2022
HomeGulfKuwaitകുവൈത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കുവൈത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ കുവൈത്തലും സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യത്ത് പോയിട്ടുണ്ടായിരുന്ന യൂറോപ്യന്‍ പൗരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

കുവൈത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ അംഗീകൃത വാക്‌സിന്റെ രണ്ടു ഡോസുകളും ഇദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നതായും രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് സാധ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ സ്വീകരിക്കാന്‍ കുവൈത്തികളും വിദേശികളും മുന്നോട്ടുവരണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Most Popular