കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് അഞ്ച് പേര്‍ കൂടി കൊറോണ ബാധിച്ചുമരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 38 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 4,983 ആണ്. ഇന്ന് സ്ഥിരീകരിച്ച 364 പുതിയ കേസുകളില്‍ 122 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2,212 ആയി.
പുതുതായി 73 പേര്‍ കൂടി രോഗമുക്തി നേടിയതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,776 ആയി.നിലവില്‍ 3,169 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 72 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.