Thursday, December 2, 2021
HomeGulfKuwaitകുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ

കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് എയര്‍ ഇന്ത്യയോ എയര്‍ ഇന്ത്യ എക്‌സ്പ്രസോ ടിക്കറ്റ് ബുക്കിങ് തുടങ്ഠങിയിട്ടില്ലെന്ന് അറിയിപ്പ്. ഇത് സംബന്ധമായ തട്ടിപ്പില്‍ കുടുങ്ങരുതെന്നും എയര്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

ബുക്കിങ് ആരംഭിക്കുന്നതിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും അനുമതി കാത്തിരിക്കുകയാണ്. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ബുക്കിങ് ആരംഭിക്കും. അതിനിടെ വ്യാജ ബുക്കിങ് അറിയിപ്പുകളില്‍ വീഴരുതെന്ന് ട്രാവല്‍ ഏജന്റുമാരോടും യാത്രക്കാരോടും എയര്‍ ഇന്ത്യ അഭ്യര്‍ഥിച്ചു.

അതേസമയം, ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ജസീറ എയര്‍വേയ്‌സ് ബുക്കിങ് തുടരുന്നുണ്ട്. വെബ്‌സൈറ്റ് വിവരം അനുസരിച്ച് ഈ മാസം ലഭിക്കുന്ന കുറഞ്ഞ നിരക്ക് 127808.00 രൂപയാണ്. ചില ദിവസങ്ങളില്‍ നിരക്ക് 217058.00 എന്നും സൈറ്റില്‍ കാണിക്കുന്നു. കുവൈത്ത് എയര്‍വേയ്‌സും ഇന്‍ഡിഗോയും കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.
ALSO WATCH

Most Popular