കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ ഡെലിവറി ജീവനക്കാരൻ കുവൈത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്വദേശിയായ പ്രതി പിടിയിൽ. കുവൈത്ത് പൗരെൻറ വീട്ടിലാണ് സാധനം എത്തിക്കാൻ പോയ ബാഷ ശൈഖ് (41) എന്ന ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ, വീട്ടുടമയുടെ 27കാരനായ മകനാണ് പിടിയിലായത്.
പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇരുമ്പുവടി കൊണ്ട് തലക്ക് അടിയേറ്റതാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.