കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ വീണ്ടും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം

kuwait indian embassy

കുവൈത്ത് സിറ്റി: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ പുതുതായി വീണ്ടും  എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ അറിയാനായി പുതിയ രജിസ്‌ട്രേഷന്‍ ഡ്രൈവ് ഒരുക്കിയിട്ടുള്ളതെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. https://forms.gle/R12a8XDxYXfroXUaAഎന്ന ലിങ്ക് വഴിയാണു പുതിയ രജിസ്‌ട്രെഷനു അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ പുതിയ രജിസ്‌ട്രേഷന്‍ നടപടി നേരത്തെ ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷനു ബദല്‍ അല്ലെന്നും എംബസി വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണത്തിന് അനുസൃതമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് വിമാന സര്‍വ്വീസുകള്‍ ക്രമീകരിക്കാനാന്‍ എംബസി ആലോചിക്കുന്നത്.