കുവൈത്ത് സിറ്റി: കൊച്ചിയില്‍ നിന്നു കുവൈത്തിലേക്ക് കുവൈത്ത് എയര്‍വേയ്സ് ടിക്കറ്റ് ബുക്കിംങ് ആരംഭിച്ചു. കുവൈത്ത് ആഗസ്ത് 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണിത്. ടിക്കറ്റിന് വലിയ തോതില്‍ ആവശ്യക്കാരുള്ളതായാണ് വെബ്‌സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആദ്യ ദിവസത്തെ ടിക്കറ്റ് ഇതിനകം തന്നെ തീര്‍ന്നു. രണ്ടാം തീയതി ടിക്കറ്റ് ലഭ്യമാണെങ്കിലും 48,239 രൂപയാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. നാലിനുള്ള ടിക്കറ്റിന് 46,664 രൂപയും ശനി, ഞായര്‍ ദിവസങ്ങളിലെ ടിക്കറ്റിന് 48,000ത്തിനു മുകളും ആണ് നിരക്ക്.
ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരബാദ്, അഹമ്മദാബാദ് എന്നീ സെക്ടറുകളിലേക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജസീറ എയര്‍ലൈന്‍സും ആഗസ്ത് 4 മുതല്‍ കൊച്ചിയില്‍ നിന്നുള്ള ബുക്കിങ് തുടങ്ങി. 29673 രൂപയാണു ടിക്കറ്റ് നിരക്ക്.
അതേസമയം, കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ പിസിആര്‍ പരിശോധ നടത്തേണ്ട അംഗീകൃത ക്ലിനിക്കുകളുടെയും ലബോറട്ടറികളുടെയും പട്ടിക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കുവൈത്തിന്റെ അംഗീകൃത ഏജന്‍സിയായ ഗാംകയുടെ പട്ടികയില്‍ കേരളത്തിലെ 17 കേന്ദ്രങ്ങളടക്കം ഇന്ത്യയിലെ വിവിധ ക്ലിനിക്കുകളും ഇടംപിടിച്ചിട്ടുണ്ട്.
കേരളത്തില്‍നിന്നുള്ള അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ ചുവടെ:
തിരുവനന്തപുരം
ഡോ. നഹ്താനീസ് ഡയഗ്‌നോസ്റ്റിക് ക്ലിനിക്
അല്‍ഷഫ ഡയഗ്‌നോസ്റ്റിക്‌സ് സെന്റര്‍
ഹെല്‍ത്ത് കെയര്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍
ക്യാപിറ്റല്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍
കൊച്ചി
ഡോ. കുഞ്ഞാലൂസ് നഴ്‌സിങ് ഹോം
ഗുല്‍ഷന്‍ മെഡികെയര്‍
ഡല്‍മണ്‍ ക്ലിനിക് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് സെന്റര്‍
മെഡ് ലൈന്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍
സെലിക മെഡിക്കല്‍ സെന്റര്‍
കോഴിക്കോട്
ഇബ്‌നു സീന മെഡിക്ക സെന്റര്‍
അല്‍ മെഡിക്കല്‍ സെന്റര്‍
മിറാജ് മെഡിക്കല്‍ സെന്റര്‍
ഫോക്കസ് മെഡിക്കല്‍ ക്ലിനിക്
തിരൂര്‍
അല്‍സലാമ ഡയഗ്‌നോസ്റ്റിക് സെന്റര്‍
ന്യൂവെല്‍ ഡയഗ്‌നോസ്റ്റിക്‌സ്
കോര്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍
ഹെല്‍ത് ചെക്കപ്പ് സെന്റര്‍